Listen live radio

ഫോട്ടോഗ്രാഫി ദിനത്തിൽ ഡ്രോൺ പറത്തി വിദ്യാർത്ഥികൾ

after post image
0

- Advertisement -

കൽപ്പറ്റ:

ലോക ഫോട്ടോ ഗ്രാഫി ദിനത്തിൽ ആധുനിക ഫോട്ടോഗ്രാഫിയെക്കുറിച്ച് ശിൽപ്പശാല സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിന് മുകളിലൂടെ വിദ്യാർത്ഥികൾ പറത്തിയ ഡ്രോൺ ക്യാമറയിലെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾക്ക് കൗതുകമായി.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും
സർട്ടിഫൈയ്ഡ് സിനിമാറ്റോ ഗ്രാഫറുമായ അഖിൻ ശ്രീധറിൻ്റെ നേതൃത്വത്തിൽ
ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രീകരണം ഉൾപ്പടെ ഫോട്ടോഗ്രാഫിയുടെ നവശൈലികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഫോട്ടോ ഗ്രാഫിയുടെ വിവിധ വശങ്ങളും സാധ്യതകളും സാങ്കേതിക വശങ്ങളും പങ്കുവെച്ച ശിൽപ്പശാലയിൽ പഴയ ക്യാമറകളുടെ പ്രദർശനവും നടന്നു.
വൈസ്
പ്രിൻസിപ്പാൾ അനിൽകുമാർ,
ലിറ്റിൽ കൈറ്റ്സ് കോഡിനേറ്റർ എ.വൈ. നൈനാനന്ദ,
അഖില വിജയൻ ,
കെ.എസ്.. കൃഷ്ണ സംപ്രീത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.