Listen live radio

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍; സിപിഐഎം കല്‍പ്പറ്റയില്‍ ബഹുജനറാലി. നടത്തി

after post image
0

- Advertisement -

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം കല്‍പ്പറ്റയില്‍ ബഹുജനറാലി. വിലക്കയറ്റം തടയുക, എല്ലാവര്‍ക്കും വിദ്യാഭ്യാസം എല്ലാവര്‍ക്കും തൊഴില്‍, സ്വകാര്യവല്‍ക്കരണ നീക്കങ്ങളെ പ്രതിരോധിക്കുക,  ജനാധിപത്യ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുക, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബഹുജന റാലി സംഘടിപ്പിച്ചത്. കല്‍പ്പറ്റ കനറാ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച് പുതിയ ബസ്സ്സാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ സ്വാഗതം പറഞ്ഞു. ഒ ആര്‍ കേളു എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവന്‍, വി വി ബേബി, എ എന്‍ പ്രഭാകരന്‍, കെ റഫീക്ക്  തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.