Listen live radio
ഇന്ത്യന്‍ വ്യോമപരിധിയില്‍ ഇറാന്‍ വിമാനത്തിന് ബോംബ് ഭീഷണി; ചൈനയിലേക്ക് യാത്ര, പിന്തുടരാന്‍ വ്യോമസേന

- Advertisement -
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആകാശ പരിധിയിലൂടെ ചൈനയിലേക്ക് പോവുകയായിരുന്ന ഇറാനിയന്‍ യാത്രാ വിമാനത്തില്‍ ബോംബ് ഭീഷണി. വിവരം ലഭിച്ചയുടനെ വ്യോമസേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ടെഹ്‌റാനില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ഐആര്‍എം 081 വിമാനത്തിലാണ് ബോംബ് ഭീഷണി.
അതേസമയം വിമാനം ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്ന് പുറത്ത് കടന്നിട്ടുണ്ട്. വിമാനത്തിനെ നിരീക്ഷിക്കാനായി ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടു. വ്യോമ സേനയുടെ സുഖോയ് യുദ്ധ വിമാനങ്ങളാണ് ഇറാന്‍ ഫ്‌ലൈറ്റിനെ പിന്തുടരാന്‍ പുറപ്പെട്ടത്.
ബോംബ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ വിമാനം ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയിരുന്നു. എന്നാല്‍ സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ജയ്പൂരിലും അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.20ഓടെയാണ് വിമാനത്തില്‍ നിന്ന് സന്ദേശമെത്തിയത്.