Listen live radio
- Advertisement -
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ 5 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെയും 27 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും അധ്യാപകര്‍ മുതല്‍ പാചകക്കാര്‍ വരെയുളള ജീവനക്കാര്‍ക്കുള്ള രണ്ടാം ഘട്ട ഏകദിന പരിശീലനം സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പരിശീലനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍മാരായ ജി. പ്രമോദ്, സി. ഇസ്മയില്‍, സീനിയര്‍ സൂപ്രണ്ട് എ.ബി ശ്രീജാകുമാരി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.പി. സുഹറ, പി.ടി.എ പ്രസിഡണ്ട് ഇ.കെ സുരേഷ് ബാബു, മാനേജര്‍ പി.പി ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. ഗ്ലോറി ജോര്‍ജ്, ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ എം.ഒ സജി, സ്റ്റുഡന്റ് കൗണ്‍സിലര്‍ അമല്‍ ജോസ്, പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.