Listen live radio

ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

after post image
0

- Advertisement -

കൽപ്പറ്റ. ഗവൺമെന്റ് lവൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റും എക്സൈസ് വകുപ്പും സംയുക്തമായി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.യുവതലമുറയെലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടിസംസ്ഥാന ഗവൺമെന്റ്നടപ്പിലാക്കുന്ന ലഹരി വിമുക്ത കേരളം എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ കെ അജിത പരിപാടി കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. വോളണ്ടിയർ അവതരിപ്പിച്ച ഫ്ലാഷ് മോബും സ്കിറ്റും കയ്യൊപ്പ് ശേഖരണവും ശ്രദ്ധേയമായി, സ്കൂൾ പ്രിൻസിപ്പൽ പിടി സജീവൻ അധ്യക്ഷത വഹിച്ചു.കൽപ്പറ്റ എസ് ഐ ശ്രീ. ജിഷ്ണു എം എസ് ലഹരി വിരുദ്ധ സന്ദേശം നൽകി, കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. അനൂപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രോഗ്രാം ഓഫീസർ സിമിത,അധ്യാപകരായ ഷാനു ജേക്കബ്, സുരേഷ് കുമാർ, സജ്ന, വളണ്ടിയർ ലീഡറായ മുഹമ്മദ് ആദിൽ, മറ്റു വളണ്ടിയർമാർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.