Listen live radio

after post image
0

- Advertisement -

കേരളത്തിൽ ഇറിഗേഷൻ ടുറിസത്തിന് വളരെയേറെ സാധ്യതയുണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 29.70 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വട്ടിയൂർക്കാവ് ചേമ്പ്രക്കുളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കവടിയാർ പൈപ്പ് ലൈൻ റോഡ് നവീകരണത്തിന് എൻ.ഒ.സി. നിരസിച്ച വാട്ടർ അതോറിറ്റി നടപടി പുനഃപരിശോധിക്കുമെന്നും പൈപ്പ് ലൈൻ റോഡിൽ സൈക്കിൾ ട്രാക്ക് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്നു .

മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റാണ് പദ്ധതി നിർവഹണം നടത്തിയത് .ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, തിരുവനന്തപുരം നഗരസഭ പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, കൗൺസിലർ ഐ.എം. പാർവതി, സംഘാടക സമിതി ചെയർമാൻ അനിൽ കുമാർ , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു .

Leave A Reply

Your email address will not be published.