Listen live radio

ഭിന്നശേഷി സംവരണം: ആദ്യം പരി​ഗണിക്കേണ്ടത് കാഴ്ചപരിമിതിയുള്ളവരെ; ഇല്ലെങ്കിൽ മാത്രം മറ്റുള്ളവർ

after post image
0

- Advertisement -

കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സം​വ​ര​ണം ചെ​യ്ത ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ പ്രഥമ പരി​ഗണന കാ​ഴ്ച​പ​രി​മി​ത​ർക്കെന്ന് ഹൈക്കോടതി. കാഴ്ചപരിമിതർ ഇല്ലെങ്കിലേ കേ​ൾ​വി, ച​ല​ന പ​രി​മി​തി​ക​ളു​ള്ള​വ​രെ പ​രി​ഗ​ണി​ക്കാ​വൂ​വെ​ന്നും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

 

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു​ള്ള സം​സ്ഥാ​ന ക​മ്മിഷ​ണ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് കോ​ഴി​ക്കോ​ട് ചേ​ന്ദ​മം​ഗ​ലൂ​ർ സു​ന്നി​യ്യ അ​റ​ബി​ക് കോ​ള​ജ് മാ​നേ​ജ​ർ ന​ൽ​കി​യ ഹർ​ജി​ പരി​ഗണിച്ചുകൊണ്ടാ​ണ് കോ​ട​തി ഉത്തരവ്. കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ച​ല​ന​പ​രി​മി​തി നേ​രി​ടു​ന്ന അ​പേ​ക്ഷ​ക​യ്ക്ക്​ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ക​മ്മിഷ​ണ​റു​ടെ ഉ​ത്ത​ര​വ്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നീ​ക്കി​വെ​ക്കേ​ണ്ട ത​സ്തി​ക​യി​ൽ ഓപ്പ​ൺ കാ​റ്റ​ഗ​റി​യി​ൽ​നി​ന്ന് നി​യ​മ​നം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് നി​യ​മ​നം ല​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​യും കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നു. നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​ത് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​തെ ച​ല​ന​വൈ​ക​ല്യ​മു​ള്ള അ​പേ​ക്ഷ​ക​യെ പ​രി​ഗ​ണി​ക്കാ​ൻ കമ്മിഷ​ണ​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. പ​രാ​തി വീ​ണ്ടും പ​രി​ഗ​ണി​ച്ച്​ എ​ല്ലാ ക​ക്ഷി​ക​ളെ​യും കേ​ട്ട്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ തീ​ർ​പ്പാ​ക്കി.

Leave A Reply

Your email address will not be published.