Listen live radio
ദ്വാരക: എടവക ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദ്വാരക, പാലമൊക്ക്, എള്ളു മന്ദം, ഒരപ്പ് പ്രദേശങ്ങളില്‍ സ്ഥാപിച്ച നാല് ലോ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോര്‍ജ് പടകൂട്ടില്‍, ഷിഹാബ് അയാത്ത്, ജനപ്രതിനിധികളായ അഹമ്മദ് കുട്ടി ബ്രാന് , സുജാത. സി.സി,ഷര് ഫുന്നീസ.കെ, വിനോദ് തോട്ടത്തില്‍,ഷില്‍ സണ്‍ കോക്കണ്ടത്തില്‍, ഗിരിജ സുധാകരന്, ഫാ.ഷാജി മുളകുടിയാങ്കല്‍ , വി.സി. അഷറഫ്, ഷെബീര്‍ മുതുവോടന്‍, കെ.എം. അഗസ്റ്റിന്, റെജി.വി.പി, എം. മധുസൂദനന് പ്രസംഗിച്ചു.