Listen live radio
മുത്തങ്ങ: മുത്തങ്ങ എക്സൈസ് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കഞ്ചാവുമായിയുവാവിനെ പിടികൂടി.മലപ്പുറം തിരൂര്‍ കോട്ടക്കല്‍ പാറയില്‍ സ്ട്രീറ്റ് മുതുവാടന്‍ വീട്ടില്‍ ജാസിര്‍.എം (35) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് പി.എ, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുല്‍സലീം, സിവില്‍ എക്സൈസ് ഓഫീസര്‍ അമല്‍ തോമസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസന്ന, അനിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.