Listen live radio

റോഡ് സുരക്ഷാ ബോധവല്‍ക്കരണ ജാഥ ജില്ലയില്‍ പര്യടനം തുടങ്ങി

after post image
0

- Advertisement -

മാനന്തവാടി: ലോക ട്രോമ ദിനത്തിന്റെ ഭാഗമായി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സും ഒരുക്കുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ ജാഥ ജില്ലയില്‍ പര്യടനം തുടങ്ങി.അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായാണ് സുരക്ഷ 2022′ എന്ന പേരില്‍ റോഡ്‌ഷോ നടത്തുന്നത്. മാനന്തവാടി പ്രസ് ക്ലബ്ബുമായി  സഹകരിച്ചുകൊണ്ട് മാനന്തവാടിയില്‍ വെച്ച് ജാഥയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം മാനന്തവാടി ഡി.വൈ.എസ്.പി ചന്ദ്രന്‍ എ.പി നിര്‍വ്വഹിച്ചു. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്‌കിറ്റിലൂടെയും സംശയ നിവാരണത്തിലൂടെയുമാണ്  റോഡ്‌ഷോയില്‍ ബോധവല്‍ക്കരണം നടത്തുന്നത്.

പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍ അടങ്ങിയ കുറിപ്പുകളും ലഘുലേഖകളും വിതരണം ചെയ്യും. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രഥമ ശുശ്രൂഷ വിവരിക്കുന്ന ഡിജിറ്റല്‍ ലഘുലേഖയും ലഭിക്കും.വര്‍ധിച്ചു വരുന്ന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന പരിക്കുകളും മരണങ്ങളും അംഗവൈകല്യങ്ങളും തടയുകയാണ് ബോധവല്‍ക്കരണ ജാഥയുടെ ലക്ഷ്യം. അപകട സമയങ്ങളില്‍ മടിച്ചു നില്‍ക്കാതെ ജീവന്‍ രക്ഷിക്കാനായി മുന്നിട്ടിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ജാഥയിലൂടെ ചെയ്യുന്നത്.

മാനന്തവാടിയില്‍ പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് സെന്റ് മേരീസ് കോളേജില്‍ സംഘടിപ്പിച്ച ഷോ മാനന്തവാടി ഡിവൈഎസ്പി എ പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.അബ്ദുള്ള പള്ളിയില്‍ അദ്ധ്യക്ഷം വഹിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വിശ്വാസ് കോളേജ് പ്രിന്‍സിപ്പാള്‍ റെനി തോമസ്, ബിജു കിഴക്കേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.