Listen live radio

ലഹരിക്കെതിരെ മനുഷ്യശൃംഖലയുമായി ജനമൈത്രി പോലീസ്

after post image
0

- Advertisement -

പൊഴുതന: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്തി മനുഷ്യശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും പൊഴുതന ടൗണില്‍ നടത്തി വയനാട് ജില്ല ജനമൈത്രി പോലീസും പൊഴുതു ഗ്രാമ പഞ്ചായത്തും. തൊഴിലാളികള്‍, വ്യാപാരികള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, കൃഷിക്കാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കക്ഷി നേതാക്കള്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, പോലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍,മറ്റ് സംഘടനകള്‍ തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളില്‍പ്പെട്ട പൊഴുതന പഞ്ചായത്തിലെ നൂറുകണക്കിനാളുകള്‍  ഒരേ മനസ്സോടെ സമൂഹത്തിന് ഭീഷണിയായ ലഹരി എന്ന വിപത്തിനെതിരെ മനുഷ്യച്ചങ്ങലയില്‍ പങ്കാളികളായി പ്രതിജ്ഞയെടുത്തു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ് ജോസ്‌ന സ്റ്റെഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

തുടര്‍ന്ന് നടന്ന ബോധ വല്‍ക്കരണ പരിപാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ്വി.പി ഉദ്ഘാടനം ചെയ്തു.ജനമൈത്രി വയനാട് ജില്ല അസി. നോഡല്‍ ഓഫീസര്‍ ശശിധരന്‍ കെ.എം സ്വാഗതം ആശംസിച്ച ചടങ്ങില്‍  ജനമൈത്രി നോഡല്‍ ഓഫീസര്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍ ആര്‍  മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ്.പ്രസിഡണ്ട് കെ.വി ബാബു അദ്ധ്യക്ഷനായ പരിപാടിയില്‍ ജില്ല പഞ്ചായത്തംഗം പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായ നാസര്‍ കാതിരി ,സി.മമ്മി ,ഷാഹിന ഷംസുദ്ദീന്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രമോദ്,സുശാന്ത്, എം.സെയ്ത് തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.