Listen live radio

അവശത അനുഭവിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

after post image
0

- Advertisement -

മീനങ്ങാടി:സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരുടെ ജീവിത നിലവാരമുയര്‍ത്താന്‍   തൊഴില്‍, വിദ്യാഭ്യാസ പദ്ധതികള്‍   ആവിഷ്‌ക്കരി ക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി  കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മീനങ്ങാടി ഗ്രാമപഞ്ചായ ത്തിലെ സി.സിയിലും ആവയലിലുമായി  നിര്‍മ്മാണം പൂര്‍ത്തിയായ 55 മാതൃക പുനരധിവാസ ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വന്തമായി ഭൂമിയില്ലാത്ത മുഴുവന്‍  പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗത്തിനും വാസയോഗ്യമായ, കൃഷിയോഗ്യമായ ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.  ഭൂരഹിത ,ഭവനരഹിത പട്ടിക ജാതി,പട്ടിക വര്‍ഗ്ഗക്കാരുടെ പാര്‍പ്പിട പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുന്നതിനാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നത്.  പട്ടിക വര്‍ഗ്ഗ മേഖലയില്‍ നടത്തുന്ന  പദ്ധതികളുടെ നടത്തിപ്പിന് മൈക്രോ ലെവല്‍ പ്ലാനിംഗ് വേണമെന്നും മന്ത്രി പറഞ്ഞു. ട്രൈബല്‍ പ്രമോട്ടര്‍മാര്‍   കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ കോളനികളില്‍ നടത്തണമെന്നും   അദ്ദേഹം പറഞ്ഞു.  പുനരധിവാസ ഭവനങ്ങള്‍ക്ക് പ്രകൃതി ഗ്രാമം എന്ന പേരും മന്ത്രി നല്‍കി. എ.ബി.സി.ഡി പദ്ധതി നൂറ് ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി തൊണ്ടര്‍നാട് പഞ്ചായത്തിനെ മന്ത്രി  പ്രഖ്യാപിച്ചു.

ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി. അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, വൈസ് പ്രസിഡന്റ് കെ.പി നുസ്‌റത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ശശി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീന വിജയന്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത്  വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്,  വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വാസുദേവന്‍,  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ രാജേന്ദ്രന്‍, മെമ്പര്‍മാരായ സുനിഷ മധുസുദനന്‍ ശാരദ മണി, ഐ.റ്റി.ഡി.പി.പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍, ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, ജില്ലാ നിര്‍മ്മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി   ഒ. കെ.  സാജിത്   തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. എസ്. എല്‍.സി. പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിച്ചു.

Leave A Reply

Your email address will not be published.