Listen live radio

ഗോത്ര സംഗീത മെഗാ ഷോ സംഘടിപ്പിച്ചു

after post image
0

- Advertisement -

ചെറുകര: കേരളത്തിന്റെ തനത് പാരമ്പര്യ ഗോത്ര സംഗീത മെഗാ ഷോ ചെറുകര റീനൈസൻസ് ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. സീക്രട്ട് ഓഫ് മ്യൂസിക് ചാരിറ്റബിൾ ട്രസ്റ്റ് അംഗം ലെൻസി സജി അധ്യക്ഷത വഹിച്ചു.സീക്രട്ട് ഓഫ് മ്യൂസിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകനും പ്രശസ്ത സംഗീത സംവിധായകനുമായ അലക്സ് പോൾ മുഖ്യപ്രഭാഷണം നടത്തി.വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം അമ്മദ് കൊടുവേരി,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ടി.സുഗതൻ, റിനൈസൻസ് ലൈബ്രറി സെക്രട്ടറിഷിബി എം.ജെ, സി.ജി.പ്രത്യുഷ്,സുനേഷ്.കെ,സിന്ധു വിജയൻ,സുരേഷ് കൊടുവാറ്റിൽ തുടങ്ങിയവർ സംസാരിച്ചു.കൊച്ചിൻ ഷിപ്പിയാഡുമായി ചേർന്നൊരുക്കിയ “നീലാംബരി ട്രൈബ്സ് വേൾഡ് ക്ലാസ് മ്യൂസിക് ബാന്റിന്റെ” കലാസന്ധ്യയിലേക്ക് നിരവധി ആളുകളാണ് ആവേശപൂർവ്വം പങ്കെടുത്തത്. ഗോത്ര സംസ്‌കൃതിയെ തൊട്ടുണർത്തി കൊണ്ടുളള ഇരുപതോളം കലാകാരൻമാർ ചേർന്ന് അവതരിപ്പിച്ച കലാ സന്ധ്യ ശ്രദ്ധേയമായിമാറി

Leave A Reply

Your email address will not be published.