Listen live radio

കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്രന്ത്യ സമ്മേളനം 26,27 തിയ്യതികളിൽ വെള്ളമുണ്ടയിൽ

after post image
0

- Advertisement -

മാനന്തവാടി: കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(സിഎഫ്എഫ്ഐ) പ്രഥമ അഖിലേന്ത്യാ സമ്മേളനം ഒക്ടോബർ 26,27 തിയ്യതികളിൽ വയനാട് വെള്ളമുണ്ടയിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.26 ന് രാവിലെ മുൻ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് റിപ്പോർട്ട് ,ഗ്രുപ്പ് ചർച്ച, പൊതുചർച്ചയും നടക്കും.വൈകുന്നേരം 5 മണിക്ക് നടക്കുന്ന സെമിനാറിൽ റിട്ടയർസ് ഐ.എ.എസ് ബാലഗോപബാലൻ, പി.വി ഉണ്ണിക്കൃഷ്ണൻ, കോഫി ബോർഡിനെ പ്രതിനിധികളായ പ്രൊഫ: അരവിന്ദ്, ജോർജ് ഡാനിയേൽ എന്നിവർ പങ്കെടുക്കും.കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ആസ്സം കേരളം ഉൾപ്പെടെയുള്ള കാപ്പിയുൽപാദക സംസ്ഥാനങ്ങളിൽ തെരത്തെടുക്കപ്പെട്ട 200 കർഷകർസമ്മേളനത്തിൽ പങ്കെടുക്കും. 27 ന് രാവിലെ സംഘടനയുടെ ബൈലോ,കൊടി എന്നിവ ചർച്ച ചെയ്ത് അംഗികരിക്കും. തുടർന്ന് അഖിലേന്ത്യ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ പ്രധിനിധിസമ്മേളനം അവസാനിക്കും.4 മണിക്ക് വെള്ളമുണ്ട എട്ടേനാലിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. കർഷസംഘം നേതാവ് മുൻ മന്ത്രി എം.എം മണി എം.എൽ എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ്, സംസ്ഥാന സെക്രട്ടറി പനോളി വത്സൻ എന്നിവർ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും.കാപ്പി കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും കക്ഷി രാഷ്ടിയഭേദമില്ലാതെ എല്ലാ വിഭാഗം കാപ്പി കർഷകരെയും പ്രശ്ന പരിഹാരത്തിനായി പരിഗണിക്കുന്നതിനുള്ള കാര്യപരിപാടി സമ്മേളനത്തിൽ തയ്യാറാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ പ്രതിനിധികളാലത്തവർക്കും പങ്കെടുക്കാം. വാർത്ത സമ്മേളനത്തിൽ കർഷക സംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി.കെ സുരേഷ്, സംസ്ഥാന കമ്മറ്റി അംഗം സി.ജി പ്രത്യൂഷ്, ജില്ലാ എക്സിക്യൂട്ടിവ് അംഗം ജസ്റ്റിൻ ബേബി, ജില്ലാ കമ്മറ്റി അംഗം എ ജോണി എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.