Listen live radio

റേഷൻ കട വഴി പുഴുക്കലരി വിതരണം ചെയ്യണം,കേരള റേഷൻ എംപ്ലോയിഡ് ഫെഡറേഷൻ 

after post image
0

- Advertisement -

മാനന്തവാടി: വയനാട് ജില്ലയുടെ പ്രത്യേക സാഹജര്യം കണക്കിലെടുത്ത് വയനാട് ജില്ലയിലെ മുഴുവൻ റേഷൻ കട വഴിയും കാർഡുടമകൾക്ക് പുഴുക്കലരി വിതരണം ചെയ്യണമെന്ന് കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എഐടിയുസി മാനന്തവാടിയിൽ നടത്തിയ കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലയിൽ റേഷൻ വിതരണത്തിന് കുടുതൽ പച്ചരിയാണ് റേഷൻ കടകളിൽ എത്തിയത്. വയനാട്ടിലെ സാധരണക്കായ റേഷൻ കാർഡുടമകൾക്ക് വലിയ ബുദ്ധിമുട്ടണ് ഇത് കൊണ്ട് സംഭവിക്കുന്നത്.ഇതിന് അടിയന്തര പരിഹാരം വേണമെന്നും അർഹതപ്പെട്ട മുഴുവൻ കാർഡുടമകളെയും വിപി എൽ പട്ടികയിൽപ്പെടുത്തണമെന്നും പിഡിഎസ് എൻ എഫ് എസ്എ ഗോഡൗണിൽ നിന്ന് റേഷൻ കടയിൽ എത്തിക്കുന്ന അരി തുക്കി അളവ് കൃത്യമായി നൽകണമെന്നും ആവിശ്യപ്പെട്ടു.പുതിയതായി സംഘടനയിൽ ചേർന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണത്തിൻ്റെയും കൺവെൻഷൻ്റെയും ഉദ്ഘാടനം സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു നിർവഹിച്ചു. കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ വയനാട് ജില്ലാ പ്രസിഡൻ്റ് ബൽരാജ് മോഹൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഷാജു അബ്രാഹം, ട്രഷറർ പി ഉസ്മാൻ, ക്ലിറ്റസ് കിഴക്കേമണ്ണുർ, അനിൽ സ്റ്റിഫൻ, എഐടിയുസി താലൂക്ക് സെക്രട്ടറി കെ.സജിവൻ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.