Listen live radio

അയൽവാസിയുടെ വെട്ടേറ്റ 4 വയസുകാരൻ മരിച്ചു

after post image
0

- Advertisement -

മേപ്പാടി: മേപ്പാടിയിൽ കഴിഞ്ഞ ദിവസം അയൽവാസിയുടെ ട്ടേറ്റ 4 വയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി അതീവ ഗുരുത രാവസ്ഥയിൽ ആയതിനെ തുടർന്ന് ഇന്നലെ രാത്രി എട്ടരയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും അവിടെ വെച്ച് അർദ്ധരാത്രിയോടെ കുട്ടി മരിക്കുകയുമായിരുന്നു. നവംബർ 17 നാണ് ജയപ്രകാശിന്റെ ഭാര്യ സി.കെ അനില (28), മകൻ ആദിദേവ് (4) എന്നിവർക്ക് അ യൽവാസിയായ ജിതേഷ് (40) ന്റെ വെട്ടേറ്റത്. ആദി ദേവിന്റെ തലയ്ക്ക് മാരകമായി മുറിവേറ്റിരുന്നു. അനിലയുടെ ഇരു കൈ കൾക്കും, തോളിനുമാണ് പരിക്കേറ്റത്. പ്രതിയായ ജിതേഷിനെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിൽ കഴിയുകയാണ്. ധ്വാൻ ദേവ് ഏക സഹോദരനാണ്.

Leave A Reply

Your email address will not be published.