Listen live radio

ഡിവൈഎഫ്ഐ കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണം നടത്തി

after post image
0

- Advertisement -

കൽപ്പറ്റ: ഡിവൈഎഫ്ഐ കൂത്ത്പറമ്പ് രക്തസാക്ഷി അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവുമാണ് നടത്തിയത്.
കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരപ്പറ്റയിൽ സംഘടിപ്പിച്ച പരിപാടി സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളിയാടിയിൽ സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലേരിയിൽ സംഘടിപ്പിച്ച പരിപാടി എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് അനുശ്രീ ഉദ്ഘാടനം ചെയ്തു. വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊഴുതനയിൽ സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മക്കിയാട് സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയലിൽ സംഘടിപ്പിച്ച പരിപാടി കെഎസ്കെടിയു ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലിയിൽ സംഘടിപ്പിച്ച പരിപാടി ശ്രീജിത് സി എസ് ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.