Listen live radio

ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യക്കും ആരാധകർ: കെല്ലൂരിൽ സ്ഥാപിച്ചത് കൂറ്റൻ ഫ്ലക്സ് ബോർഡ്

after post image
0

- Advertisement -

മാനന്തവാടി:ലയോണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനക്കും നൈമറിന്റെ കരുത്തില്‍ ഊറ്റം കൊള്ളുന്ന ബ്രസീലിനും നാട്ടില്‍ ആരാധകരേറെയാണ്.പോര്‍ച്ചുഗലിനും ജര്‍മനിക്കും ഫ്രാന്‍സിനും ആരാധകരുണ്ട്. എന്നാല്‍ ഏഷ്യയില്‍ വെച്ച് ലോകകപ്പ് നടക്കുമ്പോള്‍ ഏതെങ്കിലും ഏഷ്യന്‍രാജ്യത്തെ നെഞ്ചിലേറ്റുന്ന ഫുട്‌ബോള്‍ പ്രേമികള്‍ അപൂര്‍വ്വമായിരുന്നു.ആദ്യകളിയില്‍ ലോകജേതാക്കളായ അര്‍ജന്റീനയെ വിറപ്പിച്ച് വിജയം കൈവരിച്ച സൗദിഅറേബ്യക്കാണ് ഇപ്പോള്‍ ആരാധകരേറുന്നത്.കെല്ലൂര്‍ അഞ്ചാം മൈലില്‍ 40 അടി ഉയരത്തിലുള്ള കൂറ്റന്‍ ഫ്‌ളകസ് ബോര്‍ഡാണ് പ്രവാസികളുൾപ്പെടെയുള്ള ആരാധകർ സ്ഥാപിച്ചിരിക്കുന്നത്.താരാധാനക്കപ്പുറം ടീമിനോടും രാജ്യത്തിനോടുമുള്ള പിന്തുണകൂടി അറിയിക്കുകയാണ് കെല്ലൂരിലെ സൗദിഅറേബ്യന്‍ കളിയാരാധകര്‍.അടുത്ത കളികളില്‍ വിജയം നേടി പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സൗദിടീമെത്തുമെന്ന പ്രതീക്ഷയാണ് പ്രവാസികള്‍ക്കുള്ളത്.കാട്ടില്‍ അബു,റഹീസ് ചക്കര,ഹാഷിം കമ്പ തുടങ്ങിയവരാണ് കൂറ്റന്‍ ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്.

Leave A Reply

Your email address will not be published.