Listen live radio

പഴശ്ശി സ്മൃതിദിന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

after post image
0

- Advertisement -

മാനന്തവാടി: 217 ാമത് പഴശ്ശി വീരാഹൂതി ദിന സമ്മേളനം മാനന്തവാടി വള്ളിയൂർക്കാവിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് (30) ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത മഹോത്സവ സമിതിയും, പേരിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനവാസി ആശ്രമം ലൈഫ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. വൈകുന്നേരം നാല് മണിക്ക് ദേശീയ ഗാനത്തോടെ പരിപാടി ആരംഭിക്കും. ആസാദി കാ അമൃത മഹോത്സവ് സമിതി ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ സ്വാഗതം ആശംസിക്കും. പ്രജ്ഞ പ്രവാഹ് ദേശീയ സയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും.

സ്വാഗത സംഘം ചെയർമാൻ പത്മശ്രീ ഡോ. ഡി.ഡി. സഗ്‌ദേവ് അധ്യക്ഷത വഹിക്കും. പുൽവാമ ഭീകര ആക്രണത്തിൽ വീരമൃത്യുവരിച്ച ധീര ജവാൻ വസന്തകുമാറിന്റെ പത്‌നി ബി. ഷീന, വനവാസി വിഭാഗത്തിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കെ.പി. നിധീഷ് കുമാർ, വനവാസി വിഭാഗത്തിൽ നിന്ന് എംബിബിഎസ് നേടി ഡോക്ടറായ അപർണ, പഴശ്ശി സ്മരണിക ഗീതം രചയിതാവ് വിജയൻ കൂവണ എന്നിവരെ ഗവർണർ ആദരിക്കും. കൂടാതെ വള്ളിയൂർക്കാവ് ദേവസ്വത്തിന്റെ നക്ഷത്ര വനം പദ്ധതി ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപിക്ക് തൈ നൽകി കൊണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മറ്റി കൺവീനർ വി.കെ. സന്തോഷ്‌കുമാർ നന്ദി രേഖപ്പെടുത്തും. ചടങ്ങിൽ ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ, വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ കെസി. പൈതൽ എന്നിവർ സംബന്ധിക്കും. സ്വാഗത സംഘം ചെയർമാൻ പത്മശ്രീ ഡോ.ഡി.ഡി. സഗ്‌ദേവ് ഗവർണർക്ക് ഉപഹാര സമർപ്പണവും നടത്തും.

Leave A Reply

Your email address will not be published.