Listen live radio

സൂരജ് മൻസിൽ അജ്മൽ ഹസ്സൻ (35) നിര്യാതനായി

after post image
0

- Advertisement -

മേപ്പാടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ അസോസിയേറ്റ് പ്രൊഫസറായിരുന്ന മാനന്തവാടി ശാന്തിനഗർ ‘സൂരജ് മൻസിൽ ‘ അജ്മൽ ഹസ്സൻ (35) നിര്യാതനായി. പാൻക്രിയാസുമായി ബന്ധപ്പെട്ട അസുഖം മൂലം ചികിത്സയിൽ കഴിയവേ കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വിദ്യഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ഹസ്സൻ്റെയും, വയനാട് എഞ്ചിനീയറിംഗ് കോളേജ് മുൻ ജീവനക്കാരിയും, സി പി ഐ എം മാനന്തവാടി ലോക്കൽ കമ്മിറ്റിയംഗവുമായ സൈനബയുടേയും മകനാണ്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരനും, എൻ.ജി.ഒ യൂണിയൻ കൽപ്പറ്റ സിവിൽ ഏര്യ സെക്രട്ടറിയുമായ സൂരജ് ഹസ്സൻ ഏക സഹോദരനാണ്. ഖബറടക്കം നാളെ (ബുധൻ) രാവിലെ 11 മണിക്ക് മാനന്തവാടി ബദർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

Leave A Reply

Your email address will not be published.