Listen live radio
മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ക്ഷീര കർഷക കൂട്ടായ്മ വെള്ളമുണ്ട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട മൃഗാശുപത്രിയിലേക്ക് മാർച്ചും ധർണ്ണയം നടത്തി. അന്യായമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലിത്തീറ്റയുടെ വില വർദ്ധനവിന് എതിരെ ആയിരുന്നു ധർണ്ണ. പാൽ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായി എങ്കിലും കാലിത്തീറ്റ, ധാന്യപ്പൊടികൾ, പിണ്ണാക്ക്, മരുന്നുകൾ, കിടാരികൾക്ക് നൽകിയിരുന്ന കാലിത്തീറ്റയുടെ വില എന്നിവ വളരെ അധികം വർധിച്ചതിനാൽ ക്ഷീര മേഖലയിൽ പിടിച്ചുനിൽക്കാൻ കർഷകർക്ക് കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. അതിനാൽ വെട്ടിക്കുറച്ച സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും കർഷകർക്ക് ലഭ്യമാക്കുകയും വർദ്ധിപ്പിച്ച വില വർദ്ധനവ് പിൻവലിക്കുകയും ചെയ്യണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.