Listen live radio

മാനന്തവാടിയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

after post image
0

- Advertisement -

മാനന്തവാടിയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. 13 ഹോട്ടലുകളിൽ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ചിക്കൻ ഫ്രൈ, മീൻ കറി, ദേശ, തീയ്യതി കഴിഞ്ഞ പാനീയങ്ങൾ എന്നിവ പിടികൂടിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ ഹോട്ടലുകളിൽ നിന്നാണ് പഴകിയി ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർ പി.ജി.അജിത്, കെ.എം. പ്രസാദ്, വി.സിമി, എം.ഷിബു, പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസും നൽകി

Leave A Reply

Your email address will not be published.