Listen live radio
- Advertisement -
അടുത്തിടെയാണ് പഴയ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന് പുതിയ ഫീച്ചര്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പുതിയ വാട്‌സ്ആപ്പ് വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ ഈ സേവനം ലഭ്യമാണ്. തീയതി നല്‍കി പഴയ സന്ദേശം കണ്ടെത്തുന്നതിനുള്ള വഴിയാണ് പുതിയ ഫീച്ചറായി വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.
തീയതി ഉപയോഗിച്ച് പഴയ സന്ദേശം കണ്ടെത്തുന്നതിനുള്ള വഴി ചുവടെ:
ഐഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക
സന്ദേശം ലഭിക്കേണ്ടത് ഏത് ചാറ്റില്‍ നിന്നാണോ അതിലേക്ക് പോകുക
കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക
ഏത് ദിവസത്തെ സന്ദേശമാണോ വേണ്ടത് അത് നല്‍കുക. സ്‌ക്രീനിന്റെ വലത് വശത്തുള്ള കലണ്ടര്‍ ഐക്കണില്‍ നിന്ന് തീയതി തെരഞ്ഞെടുത്ത് വേണം സന്ദേശം കണ്ടെത്തേണ്ടത്.