Listen live radio
മാനന്തവാടി: അമൃത വിദ്യാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ സമാപിച്ചു.പഴശ്ശികുടീത്തില്‍ ദേശീയ ഫിലിം അവാര്‍ഡ് ഫോര്‍ ബെസ്റ്റ് എഫക്ട്സ് ജേതാവ് പി.സി സനത്ത് ദീപം തെളിയിച്ചാണ് ദീപശിഖാ പ്രയാണത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.സാംസ്‌കാരിക ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം മാനന്തവാടി എ .എസ്.ഐ പ്രകാശ് പി.കെ നിര്‍വ്വഹിച്ചു.കനകാട്ടം , കഥകളി, തുള്ളല്‍, തുടങ്ങിയ പാരമ്പര്യ വേഷങ്ങളും 25 ഗ്രൂപ്പായി വിദ്യാര്‍ത്ഥികള്‍ 25 വര്‍ഷത്തെ മോട്ടൊയും ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിച്ചു.കിഡ്സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഗനരസഭാ കൗണ്‍സിലര്‍ മാര്‍ഗ്ഗരറ്റ് തോമസ് നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായി.മഠാധിപതി ദീക്ഷിതാമൃത ചൈതന്യ അനുഗ്രഹ ഭാഷണം നടത്തി.വിദ്യാലയത്തിന് അടിത്തറയിട്ട വിശിഷ്ട വ്യക്തിത്വങ്ങളെ വിദ്യാലയ പ്രിന്‍സിപ്പല്‍ ശ്രീ പൂജിതാമൃത ചൈതന്യ, എസ് എം സി ചെയര്‍മാന്‍ പ്രവീണ്‍ ടി രാജന്‍ തുടങ്ങിയവര്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.വൈകുന്നേരം നടത്തിയ സംസ്‌കാരിക സമ്മേളനം എം.എല്‍ എ.ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍ പേഴ്സണ്‍ രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു.ആക്ടറും ആക്റ്റിവിസ്റ്റുമായ സന്തോഷ് കീഴാറ്റൂര്‍ വിശിഷ്ടതിഥിയായി.സ്വാമിനി നിഷ്ഠാ മൃതപ്രാണ,സ്വാമിനി പുണ്യാമൃത ചൈതന്യ,ബ്രഹ്മചാരിണി അഭിജ്ഞാനമൃതചൈതന്യ ,പി.ടി.എ പ്രസിഡണ്ട് ശ്രീ പരമേശ്വരന്‍ മാസ്റ്റര്‍,മദര്‍ പി.ടി.എ സെക്രട്ടറി ഉഷ അനന്തന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.സത്യഭാമ ടീച്ചര്‍ ആഘോഷ പരിപാടിക്ക് സ്വാഗതവും മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ മതി ഷംന നന്ദിയും പറഞ്ഞു.