Listen live radio
- Advertisement -
മാനന്തവാടി: തരുവണ ഗെയിം സിറ്റി ഇൻഡോർ ബാഡ്മിൻ്റൺ കോർട്ട് ക്ലബ്ബിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 3,4,5 തിയ്യതികളിൽ ജില്ലയിലെയും സൗത് ഇന്ത്യയിലെയും ഷട്ട്ൽ കളിക്കാർക്കായി ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.3 ന് വൈകുന്നേരം 7 മണി മുതൽ ജില്ലയിലെ വെ ട്രൻസ് വിഭാഗത്തിനും 4 ന് വൈകുന്നേരം 7 മണി മുതൽ ജില്ലയിലെ എ ലെവൽ കളിക്കാരൊഴികെയുള്ളവർക്കുമായുള്ള മത്സരങ്ങൾ നടക്കും. 5 ന് വൈകുന്നേരം 5 മണി മുതൽ സൗത് ഇന്ത്യയിലെ കളിക്കാർക്കായുള്ള ഡബ്ൾസ് മത്സരങ്ങളാണ് നടത്തുന്നത്. വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും കേഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനൾ നൽകും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9744481832 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂർ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകരായ അബ്ദുള്ള പള്ളിയാൽ, നിസാർ പളളിയാൽ, ജമാൽ പി പി, ഷബീർ പി.കെ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു