Listen live radio

മറ്റന്നാള്‍മുതല്‍ എല്ലാ ബസുകളും നിരത്തിലിറക്കണം; കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം

after post image
0

- Advertisement -

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന് നിര്‍ദേശം. പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിര്‍ത്തിയിട്ടിരിക്കുന്നതിനെത്തുടര്‍ന്നാണു നടപടി.മറ്റന്നാള്‍ മുതല്‍ എല്ലാ ബസുകളും സര്‍വീസിന് ഇറക്കണമെന്ന് ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സോണല്‍ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാരില്ലെങ്കില്‍ ബദല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സര്‍വീസുകളാണുണ്ടായിരുന്നത്. നിലവില്‍ 4400 എണ്ണമേ ഉള്ളു.

Leave A Reply

Your email address will not be published.