Listen live radio

മാർച്ച് 22 എ.കെ.ജി ചരമദിനം

after post image
0

- Advertisement -

പാവങ്ങളുടെ പടത്തലവൻ , മികച്ച പാർലമെന്റേറിയൻ, കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ജന നേതാവായ എ.കെ.ജി നമ്മെ വിട്ടു പിരിഞ്ഞിട്ട് 46 വർഷമാകുന്നു.മാതൃരാജ്യത്തെ കൊളോണിയൻ നുകത്തിൽ നിന്ന് മോചിപ്പിക്കുന്നതിനും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനും വേണ്ടി വിശ്രമരഹിതമായി പോരാടിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.താരതമ്യം അസാദ്ധ്യമാകും വിധം വൈവിധ്യമാർന്ന പൊതുജീവിതവും സമര ജീവിതവുമായിരുന്നു എകെജിയുടേത്. ബിട്ടീഷുകാരെ പുറത്താക്കാനുള്ളസമരം, അയിത്തോച്ചാടനം , വഴിനടക്കാനുള്ള സ്വാതന്ത്ര്യം , ക്ഷേത്ര പ്രവേശന സമരം , സാമുദായിക അനാചാരങ്ങൾക്കെതിരെയുള്ള സമരം ഇങ്ങനെ, ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിനു മാത്രമല്ല, നവോത്ഥാന പ്രവർത്തനത്തിനും കൂടി സമരത്തെ ആയുധമാക്കി.
ജീവിതത്തിൽ നല്ലൊരു പങ്ക് തടവറകളിലായിരുന്നു.പോലീസിന്റേയും മറ്റും നിരവധി കൊടിയ മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.
വർഷങ്ങൾ നീണ്ടതായിരുന്നു ജയിൽവാസം.
അഞ്ചു തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോക സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്നു ഇദ്ദേഹം.
പ്രവർത്തിച്ച മേഖലകളിലെല്ലാം സവിശേഷമായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഇദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) ന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്. സുശീലാ ഗോപാലനാണ് ജീവിത പങ്കാളി.1977മാർച്ച് 22 ന് .എ കെ ജി നമ്മെ വിട്ടു പിരിഞ്ഞു.എ കെ ജിയുടെ ജന്മനാടായ കണ്ണൂർ പെരളശ്ശേരിയിൽ മാർച്ച് 1 മുതൽ 22 വരെയാണ് എ കെ ജി ദിനാചരണം.

Leave A Reply

Your email address will not be published.