Listen live radio
- Advertisement -
കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് റംസാൻ വ്രതാരംഭം. ഇനിയുള്ള ഒരു മാസം ഇസ്ലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ നാളുകളാണ്. ഇന്നലെ കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്‌നാട് കുളച്ചലിലും മാസപ്പിറ കണ്ടു.
മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം വിപി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റംസാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റംസാൻ വ്രതം ഇന്ന് ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാൻ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. റംസാന് മുമ്പുള്ള അറബി മാസമായ ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വ്യാഴാഴ്ച റംസാൻ മാസാരംഭം കുറിക്കുക