Listen live radio
- Advertisement -
വർധിച്ചുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് തടയാൻ സർക്കാർ തയ്യാറാവണം. സംസ്ഥാന ബജറ്റിൽ ഉയർത്തിയ നികുതികൾ പിൻവലിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ താലൂക് കമ്മറ്റി മാനന്തവാടിയിൽ നടത്തിയ സായാഹ്നസദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. പി. സി. സി അംഗം കെ. എൽ. പൗലോസ് ആവശ്യപ്പെട്ടു.കെ. ജി. ഒ. യു. ജില്ല പ്രസിഡന്റ് സത്യൻ വി. സി. അദ്ധ്യക്ഷത വഹിച്ചു. മോബിഷ് പി. തോമസ്,ചന്ദ്രൻ കെ. വി., ടോമി ജോസഫ്,കെ. ടി. ഷാജി,ഷിബു എൻ. ജെ., സജി ജോൺ, സഫ്‌വാൻ പി., അനിൽകുമാർ എം. ജി., അഗസ്റ്റിൻ എൻ. വി., റോണി ജേക്കബ്, ലൈജു ചാക്കോ,അഷ്‌റഫ് ഖാൻ പി. എഛ്.,ബൈജു എം. എ., സിനീഷ് ജോസഫ്,ശരത് വി. എസ്.എന്നിവർ സംസാരിച്ചു.