Listen live radio
ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയൽ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്. 1992 മുതൽ ഈ ദിനം ആചരിച്ചു വരുന്നു.ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതായി ഡോ. റോബർട്ട് കോച്ച് പ്രഖ്യാപിച്ച ദിവസമായിരുന്നു മാർച്ച് 24.1982 ലെ ഈ ദിനത്തെ അനുസ്മരിച്ചു കൊണ്ടാണ് ലോകമെങ്ങും ഈ ദിനം ആചരിച്ചു വരുന്നത്.കോവിഡ് കഴിഞ്ഞാൽ കൂടുതൽ മരണമുണ്ടാക്കിയ പകർച്ചവ്യാധിയാണിത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020 ൽ 15 ലക്ഷത്തോളം പേർ ക്ഷയരോഗം ബാധിച്ചു മരിച്ചു. ഒരു കോടിയോളം പേർ രോഗബാധിതരുമായി.ചില ലക്ഷണങ്ങൾ മുഖേന ക്ഷയരോഗം കണ്ടുപിടിക്കുവാൻ കഴിയും. എന്നിരുന്നാലും സാധാരണയായി ഒളിഞ്ഞിരിക്കുന്ന ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല.
കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും നീണ്ടു നിൽക്കുന്ന തുടർച്ചയായ ചുമയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണം.
ചുമയ്ക്കുന്ന സമയത്ത് തന്നെ രക്തത്തോടൊപ്പം കഫം ഉണ്ടാകുന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ലക്ഷണമാണ് . വിറയൽ, പനി, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ .പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് ക്ഷയം. രോഗം കണ്ടെത്തുകയും ചികിത്സിക്കുകയുമാണ് പ്രധാനം.ഇന്ത്യ ഒരു ക്ഷയരോഗ ബാധിത പ്രദേശമാണ്.ആഗോളതലത്തിൽ ക്ഷയരോഗ ബാധിതരുടെ ഏറ്റവും ഉയർന്ന കണക്കാണ് ഇവയിലേത്.
ക്ഷയരോഗ ബാധ ദേശീയ ശരാശരിയേക്കാൾ കേരളത്തിൽ കുറവാണെങ്കിലും ഇപ്പോഴും ഈ രോഗം ഒരു വെല്ലുവിളിയായി നില നിൽക്കുന്നു.
“അതെ ! നമുക്ക് ടി ബി അവസാനിപ്പിക്കാം!”(Yes ! We can end TB!)എന്നതാണ് ഈ വർഷത്തെ ക്ഷയരോഗ ദിനാചരണ പ്രമേയം .
ക്ഷയരോഗ നിവാരണത്തിന് ഓരോ വ്യക്തിയുടേയും പങ്ക് പ്രാധാന്യമുള്ളതാണ്.എല്ലാ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ നിർണയവും ചികിത്സയും തികച്ചും സൗജന്യമാണ്.നേരത്തെയുള്ള രോഗനിർണയവും കൃത്യമായ ചികിത്സയും രോഗമുക്തിക്ക് അനിവാര്യമാണ്.