Listen live radio

നെടുംപൊയില്‍ ചുരത്തില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചു കൊന്നു

after post image
0

- Advertisement -

നെടുംപൊയില്‍: നെടുംപൊയില്‍ ചുരത്തില്‍ വെച്ച് ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചു കൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.30നാണ് സംഭവം. കൃത്യത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് (29) കണ്ണവം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ആന്ധ്രയില്‍ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും. പേരാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട നെടുംപൊയില്‍ ചുരത്തില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും സിദിഖിനെ ജാക്കി ലിവര്‍ കൊണ്ട് നിഷാദ് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പേരാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.