Listen live radio

സാംസ്‌കാരിക നിലയവും പഠനമുറിയും ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷനില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച എടപ്പടി സാംസ്‌കാരിക നിലയത്തിന്റെയും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച പഠനമുറിയുടെയും ഉദ്ഘാടനം നടത്തി. സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സന്‍ സി.കെ. രത്നവല്ലിയും പഠനമുറിയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിപിന്‍ വേണുഗോപാലും നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ അബ്ദുള്‍ ആസിഫ് അധ്യക്ഷത വഹിച്ചു. പ്രഥമ വനിത ഐ.പി.എല്‍ മത്സരത്തില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത മിന്നുമണി ഉള്‍പ്പടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. കൗണ്‍സിലര്‍മാരായ കെ.സി സുനില്‍കുമാര്‍, ജി. രാമചന്ദ്രന്‍, മിന്നു മണിയുടെ കോച്ച് സോണിയ, എ. ജയരാജന്‍, സുമിത്ര ബാലന്‍, വിഷ്ണു പ്രസാദ്, കെ.കെ ഉണ്ണികൃഷ്ണന്‍, സി.ആര്‍ അനീജ്, സുധീഷ് പുത്തംമുറ്റം, ലൗലി പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.