Listen live radio

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ഗസ്റ്റ് ഹൗസ് ജീവനക്കാരിയുടെസ്ഥലം മാറ്റം റദ്ദാക്കി

after post image
0

- Advertisement -

കൽപറ്റ: മേലധികാരിയിൽ നിന്നുള്ള പീഡനത്തിനെതിരെ പരാതി നൽകിയതിന്റെ പേരിൽ വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയെന്ന ഗസ്റ്റ് ഹൗസ് ജീവനക്കാരിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റി റദ്ദാക്കി. സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി വയനാട് ഗസ്റ്റ് ഹൗസിൽ തന്നെ ജീവനക്കാരിയെ നിലനിർത്താൻ മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ടൂറിസം ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.വയനാട് സ്വദേശിനിയായ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥക്കാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പീഡന പരാതിയിൽ അന്വേഷണം നടന്നുവരുന്നതിനാൽ കമ്മീഷൻ ഇടപെട്ടില്ല.കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ജീവനക്കാരുടെ കുറവുള്ളതുകൊണ്ടാണ് പരാതിക്കാരിയെ വയനാട് നിന്നും കോഴിക്കോട്ടേക്ക് മാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കാരിക്ക് പകരം ദിവസ വേതനാടിസ്ഥാനത്തിൽ ബത്തേരി ഗസ്റ്റ്ഹൗസിൽ നിയമിതയായ ജീവനക്കാരി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവിലാണ് ജോലിയിൽ തുടരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വർക്ക് അറേഞ്ച്മെൻ്റിൽ നിയമിച്ച എട്ട് ജീവനക്കാരെയും അവരുടെ ഓഫീസുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave A Reply

Your email address will not be published.