Listen live radio
- Advertisement -
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 82.95 ശതമാനമാണ് വിജയം. 2028 കേന്ദ്രങ്ങളില്‍ 3,76,135 പേര്‍ പരീക്ഷയെഴുതി. 3,12,05 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം നേടിയത് 83.87 ശതമാനം ആയിരുന്നു. 33, 815 പേര്‍ ഫുള്‍ എ പ്ലസ് നേടി.പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതല്‍ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.