Listen live radio

ഹരിതവർണ്ണം തുണി സഞ്ചി നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

എടവക: എടവക ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഹരിതകർമ്മസേന അംഗങ്ങൾക്കായി ആരംഭിച്ച ഹരിതവർണ്ണം തുണി സഞ്ചി നിർമ്മാണ യൂണിറ്റ് , മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച് ബി. പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തുണി സഞ്ചികളുടെ ആദ്യ വിൽപ്പന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് നിർവഹിച്ചു വി.ഇ.ഒ. ഷൈജിത്ത് വി.എം പദ്ധതി വിശദീകരണം നടത്തി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തുക പരിസ്ഥിതി സൗഹൃദ തുണി സഞ്ചികൾ പ്രോത്സാഹി പ്പിക്കുക;ഹരിതകർമ്മസേന അംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി എടവക ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാ ക്കുന്ന രണ്ടാമത്തെ ഹരിതകർമ്മസേന സംരംഭമാണ് ഹരിതവർണ്ണം തുണിസഞ്ചി നിർമ്മാണ യൂണിറ്റ്.

ആദ്യ സംരംഭമായ പേപ്പർ ബാഗ് നിർമാണ യൂണിറ്റ് ഇതിനകം അയില മൂലയിൽ പ്രവർത്തനം ആരംഭിച്ചു.
കാരക്കുനി കെമ്പി സ്മാരക വായനശാലയിൽ സംഘടിപ്പിച്ച ഉദ്ഘാടന ച്ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ കെ.ഷറഫുന്നീസ, ബ്രാൻ അഹമ്മദ് കുട്ടി , ഷിൽസൺ കോക്കണ്ടത്തിൽ ,എം .പി . വത്സൻ , സിഡിഎസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്രകുമാർ , അസിസ്റ്റൻറ് സെക്രട്ടറി വി.സി മനോജ് ,ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡണ്ട് നിഷാ ജോർജ് സെക്രട്ടറി റംല കണിയാംകണ്ടി , സംരംഭകരായ റോണിയാ ജയ്സൺ ,ഷൈനി വി.എം ഫാസിൽ കെ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.