Listen live radio

മൊബൈല്‍ കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് മോചനം; കെ ഫോണ്‍ കേരളത്തിന്റെ ജനകീയ ബദല്‍; മുഖ്യമന്ത്രി

after post image
0

- Advertisement -

തിരുവനനന്തപുരം: അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കെ ഫോണ്‍ എല്ലാവീടുകളിലും എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ ആ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമായി. സ്വപ്‌നം മാത്രമായി പോകുമെന്ന് പലരും വിചാരിച്ച പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമേ ഉള്ളു. അത് നമ്മുടെ സംസ്ഥാനമാണ്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമൊരുക്കുകയാണ് നാം ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

 

എന്താണോ നാടിനോട് പറയുന്നത് അത് നടപ്പാക്കുക എന്നത് ഉത്തരവാദിത്വമുള്ള സര്‍്ക്കാരിന്റെ ചുമതലയാണ്.  ആരീതിയിലുള്ള ഭരണനിര്‍വഹണത്തിനാണ് ഏഴുവര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 17412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. 9000 വീടുകളില്‍ കണക്ഷന്‍ നല്‍കാനുള്ള കേബിളുകള്‍ വലിച്ചിട്ടുണ്ട്. 2105 വീടുകളില്‍ കണക്ഷന്‍ നല്‍കിയിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ലോകത്ത് ഏറ്റവും അധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. 10 വര്‍ഷത്തിനുള്ളില്‍ 700ലധികം ഷട്ട് ഡൗണാണ് ഉണ്ടായത്.അങ്ങനെ യൊരു ഇടത്താണ് സംസ്ഥാനസര്‍ക്കാരിന്റെ സവിശേഷമായ ഇടപെടല്‍. ജനകീയ ബദലിന്റെ മറ്റൊരു ഉദാഹരണമാണ് കെ ഫോണ്‍. മൊബൈല്‍ കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.