Listen live radio

വെള്ളമുണ്ട പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നാളെ

after post image
0

- Advertisement -

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സ്വജനപക്ഷപാത, അഴിമതി ഭരണത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് യു. ഡി. എഫ് നാളെ ചൊവ്വാഴ്ച പഞ്ചായത്തു ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണയും നടത്തും. ധര്‍ണ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഉല്‍ഘാടനം ചെയ്യും. പ്രചാരണത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ സഘടിപ്പിച്ചു. ജാഥ കണ്ടത്തുവയലില്‍ ഡി. സി. സി. വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ഷൗക്കത്ത്. കെ  അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി. പി. മൊയ്ദു ഹാജി, ജനറല്‍ സെക്രട്ടറി കെ. സി. അസീസ്, സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍, പഞ്ചായത്ത് മുസ്ലിം ലീഗ്  പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി, സെക്രട്ടറി മോയി വാരാമ്പറ്റ, ടി. കെ. മമ്മൂട്ടി, ഷാജി ജേകബ്, ജോയി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  ജാഥ ക്യാപ്റ്റന്‍ കൊടുവേരി അമ്മദ്, നിസാര്‍, കെ. കെ. സി. മൈമൂന, റംല മുഹമ്മദ്, ലതിക, ഷൈജി ഷിബു, മമ്മൂട്ടി പടയന്‍, ആതിഖ ബായി, ബാലന്‍ വെള്ളരിമല, സി. പി. ജബ്ബാര്‍, പുഴക്കല്‍ ഉസ്മാന്‍, ഈ. വി. സിദീഖ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു. വെള്ളമുണ്ട, കട്ടയാട്, തരുവണ, പുലിക്കാട്, ആറുവള്‍, ചെറുകര, മൊതക്കര, വാരാമ്പറ്റ, തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പുളിഞ്ഞാലില്‍ സമാപിച്ചു. സമാപന യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി. പി. മൊയ്ദു ഹാജി ഉല്‍ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.