Listen live radio

തലക്കൽ ചന്തു – ചരമദിനം

after post image
0

- Advertisement -

വീരകേരളവർമ്മ പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ ഗോത്രത്തലവനായിരുന്നു തലക്കൽ ചന്തു.
1879 മുതൽ 1805 വരെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വയനാട്ടിലെ കുറിച്ചിയ സൈന്യത്തിൻ്റെ തലവനായിരുന്നു ഇദ്ദേഹം.
വയനാടൻ കാടുകളിൽ ബ്രിട്ടിഷ്‌ പട്ടാളവുമായിട്ടുള്ള ഒളിപ്പോരുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.
1802 ൽ മലബാറിലെ പ്രിൻസിപ്പൽ കലക്ടറായിരുന്ന മേജർ വില്യം മക്ലിയോഡിൻ്റെ റവന്യൂസെറ്റിൽമെൻ്റ് മലബാറിലെ കർഷകർക്ക്, പ്രത്യേകിച്ച് വയനാട്ടിലെ മലയോര മേഖലയിലെ ആദിവാസി കർഷകർക്ക് കനത്ത പ്രഹരമായിരുന്നു.
ഇക്കാരണത്താൽ,
ബ്രിട്ടിഷുകാരുടെ പനമരം കോട്ട നൂറിൽപരം കുറിച്ച്യ പോരാളികളുമായി തലക്കൽ ചന്തുവിന്റെയും എടച്ചേന കുങ്കന്റെയും നേതൃത്വത്തിൽ ഉള്ള സൈന്യം 1802-ൽ വളഞ്ഞു. ക്യാപ്റ്റൻ ദിക്കെൻസൺ എന്ന ബ്രിട്ടീഷ്‌ നേതാവിന്റെ സൈന്യത്തെ കുറിച്ച്യ സൈന്യം കീഴടക്കി. പോരാട്ടത്തിൽ ദിക്കെൻസണും ലെഫ്റ്റനന്റ് മാക്സ്‌വെല്ലും ഉൾപ്പെടയുള്ള ധാരാളം ബ്രിട്ടിഷുകാർ കൊല്ലപ്പെട്ടു. മൂന്നു വർഷത്തിനു ശേഷം 1805 നവംബർ 15-ന്‌ ചന്തു ബ്രിട്ടിഷുകാരുടെ പിടിയിൽപ്പെട്ടു. ബ്രിട്ടിഷ്‌ സൈന്യം അദ്ദേഹത്തെ പരസ്യമായി വധിക്കപ്പെട്ടു.
വീരത്വത്തിൻ്റെയും സ്വാതന്ത്ര്യബോധത്തിൻ്റെയും ദേശസ്നേഹത്തിൻ്റെയും ജ്വലിക്കുന്ന നക്ഷത്രമായി തലക്കൽ ചന്തു എക്കാലത്തും പ്രശോഭിക്കും.

പഴശ്ശിരാജയോടൊപ്പം നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ചന്തുവിന്റെ രക്തസാക്ഷിത്വത്തിന്റെ സ്മരണക്കായി സർക്കാർ സ്മാരകം സ്ഥാപിച്ചു. മരണം സംഭവിച്ച് 207 വർഷങ്ങൾക്കു ശേഷമാണ് വയനാട്ടിലെ പനമരം കോട്ടയിലെ കോളിമരത്തിനു സമീപം ബ്രിട്ടീഷുകാർ വധിച്ച ചന്തുവിനായി അവിടെത്തന്നെ സ്മാരകം നിർമ്മിച്ചത്.

1982 മുതൽ കിർടാഡ്സ് കേരളത്തിലെ പട്ടികവർഗ്ഗവിഭാഗങ്ങൾക്കായി തലക്കൽ ചന്തു സ്മാരക അമ്പെയ്ത്തുമത്സരം നടത്തിവരുന്നുണ്ട്. പഴശ്ശിയുടെ ചരിത്രം അടിസ്ഥാനമാക്കി 2009-ൽ പുറത്തിറങ്ങിയ പഴശ്ശിരാജ എന്ന ചിത്രത്തിൽ മനോജ് കെ. ജയൻ തലക്കൽ ചന്തുവിന്റെ കഥാപാത്രം അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.