Listen live radio
- Advertisement -
നവകേരള സദസ്സിന്റെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ വാഹനങ്ങളിൽ സ്റ്റിക്കർ പ്രചാരണം തുടങ്ങി. സുൽത്താൻ ബത്തേരി മണ്ഡലം സ്വാഗത സംഘം ചെയർ പേഴ്സണും വനിതാ വികസന കോർപ്പറേഷൻ ചെയർ പേഴ്സണുമായ കെ.സി. റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ.സുരേഷ് ബാബു , സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർ പേഴ്സൺ ടി.കെ.രമേഷ്, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, സ്വാഗ സംഘം വൈസ് ചെയർമാൻ കെ.ജെ. ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.
നവകേരള സദസ്; പ്രഭാത സവാരി നാളെ
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് മുന്നോടിയായുള്ള പ്രചരാണാർത്ഥം മാനന്തവാടിയിൽ നാളെ മോണിങ്ങ് വാക്ക് നടത്തും. ജനപ്രതിനികളും സാമൂഹിക സാസ്കാരിക മേഖലയിലുളളവരും പ്രഭാത സവാരിയിൽ അണിനിരക്കും. രാവിലെ 8 ന് ഒ.ആർ കേളു എം.എൽ.എയുടെ നേതൃത്വത്തിലാണ് മോണിംഗ് വാക്ക് നടക്കുക. മാനന്തവാടി ജി വി.എച്ച്.എസ്.എസ്സ് ഗ്രൗണ്ട് പരിസരത്ത് നിന്നും തുടങ്ങുന്ന മോണിംഗ് വാക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിക്കും.