Listen live radio
കമ്പളക്കാട് : കമ്പളക്കാട് മടക്കിയിൽ ഒരാഴ്ച ത്തോളമായി ടാറിൽ വീണു ദുരിതമനുഭവിക്കുന്ന തെരുവ് നായക്ക് തുണയായി ആനിമൽ റെസ്ക്യൂടീം.ടാറിൽ വീണ് പ്രയാസം അനുഭവിക്കുന്ന നായയെ കഴിഞ്ഞ ഞായറാഴ്ച പിടിക്കാൻ ശ്രമിച്ചിരുന്നുപക്ഷെ വലയിൽ നിന്ന് രക്ഷപ്പെട്ടു.പിന്നീട് നായയുടെ ഓരോ നീക്കങ്ങളും മനസ്സിലാക്കിയ താഹിർ പിണങ്കോടിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിന്റെ കഠിന ശ്രമത്തിന്റെ ഭാഗമായി പൂർണ്ണമായും ടാറിൽ മുങ്ങിയ നായയെ രക്ഷപ്പെടുത്തി.ടീമിൽ ഷൈല കൽപ്പറ്റയും സഹായത്തിന് ഉണ്ടായിരുന്നു.