Listen live radio
മീനങ്ങാടി ഇലക്ട്രിക് സെക്ഷനിലെ ആലിലക്കുന്ന്, സൊസൈറ്റികവല, വട്ടക്കാവ്, വട്ടക്കാവ് ടവര്‍, പാണ്ടിയാട്ട്, മാനിക്കുനി കോലംപറ്റ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരുമണി വരെയും പന്നിമുണ്ട, തച്ചമ്പം, അടിച്ചിലാടി, നെല്ലിചോട്, അത്തിനിലം, ഹോസ്പിറ്റല്‍കുന്ന്, ഹോസ്പിറ്റല്‍കുന്ന് ടവര്‍, വേങ്ങൂര്‍, പി ബി എം മീനങ്ങാടി, കാര്യമ്പാടി ഐ ഹോസ്പിറ്റല്‍, അരിമുള, അരിമുള ഫാക്ടറി, മാങ്ങോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5:30 വരെയും വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക് സെക്ഷനിലെ അരണപ്പാറ, നരിക്കല്‍ തോല്‍പ്പെട്ടി പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.