Listen live radio
മാനന്തവാടി: എള്ളുമന്ദം പെരിഞ്ചോല ശ്രീ പാല്‍പ്പനാല്‍ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ആരംഭിച്ചു. കൊടിയേറ്റം, കോമരങ്ങള്‍ക്ക് പട്ടും വളയും കൊടുക്കല്‍, മലദൈവങ്ങളെ എഴുന്നളളിക്കല്‍ താലപ്പൊലി വരവ്, ശിങ്കാരിമേളം എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.
ചടങ്ങ് നടന്നു. നാളെ രാവിലെ വിവിധ തിറകളായ പുലി ചാടി മുത്താച്ചി, മലക്കാരി ദേവന്‍, കരിമ്പില്‍ ഭാഗവതി, പാല്‍ പാനല്‍ ഭഗവതി, ഗുളികന്‍, പൂവാന്‍ തെയ്യം, പുള്ളിയാരുതാന്‍ തെയ്യാം, പുള്ളിയാളന്‍ തെയ്യാം, അതിരാളന്‍ തെയ്യാം, 6 ന് രാവിലെ നരിപ്പാട്ടേടുകുടി മുത്തപ്പന്‍ തിറ, തുടര്‍ന്ന് കഴുകത്തില്‍ നിന്നും മടക്കി എഴുന്നള്ളിക്കുന്നതോടെ ഉല്‍സവം സമാപിക്കും.പെരിഞ്ചേല അച്ചപ്പന്‍, ചന്ദ്രന്‍, കുഞ്ഞാമ്മന്‍, കേളു, എന്നിവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.