Listen live radio

ഇന്നു മുതല്‍ ശനിയാഴ്ച വരെ റേഷന്‍ കടകള്‍ക്ക് പുതിയ പ്രവര്‍ത്തന സമയം

after post image
0

- Advertisement -

 

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം.

മസ്റ്ററിങും റേഷന്‍ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്നമുണ്ടാക്കുമെന്ന വിലയിരുത്തിയിരുന്നു. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു. ശിവരാത്രി ദിനമായ മാര്‍ച്ച് എട്ടിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും

Leave A Reply

Your email address will not be published.