Listen live radio
വിദ്യാര്‍ത്ഥികള്‍ക്കായി എന്‍.ഡി.എഫ് ഡി.സി തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌റ്റൈപന്റ് ഓടുകൂടിയ പരിശീലനമാണ് നടക്കുന്നതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വയനാട് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലെന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പരിശീലനം നടക്കുന്നത്.വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഡി.എഫ്.ഡി.സി ഹെഡ് ടിനോജോസഫ്, എ.വി. അനീഷ്,സഞ്ചു ജോണി തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലയില്‍ മാനന്തവാടി മിന്നു മണി ജംഗഷനിള്ള വയനാട് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സിലാണ് അപേക്ഷ സ്വീകരിക്കുന്നതും പരിശീലനവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ടെക്‌നീഷ്യന്‍ കോഴ്‌സ് റിടൈയില്‍ മാനേജ്‌മെമെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് പരിശീലനം ജില്ലയില്‍ പത്താം ക്ലാസ്സ് കഴിഞ്ഞ 18 നും 35 നും ഇടയിലുള്ളവര്‍ക്ക് പരിശീലനത്തിനായി അപേക്ഷിക്കാമെന്ന് സംഘാടകര്‍ പറഞ്ഞു.