Listen live radio
ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ വീട്ടില്‍ നിന്നും വോട്ട് (ഹോം വോട്ടിങ്) സംവിധാനത്തിലൂടെ ആദ്യ ദിനത്തില്‍ 1652 പേര്‍ വോട്ട് ചെയ്തു. മുന്‍കൂട്ടി അപേക്ഷ നല്‍കിയ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 1096 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 556 പേരുമാണ് ആദ്യ ദിനത്തില്‍ വീട്ടില്‍ നിന്നും വോട്ട് പ്രക്രിയയില്‍ പങ്കാളികളായാത്. നടവയല്‍ നെയ്ക്കുപ്പയില്‍ ഹോം വോട്ടിങ് നടപടി ക്രമങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിരീക്ഷിച്ചു. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. വീട്ടില്‍ നിന്നും വോട്ട് ചെയ്യുന്നതിന് ജില്ലയില്‍ 5821 പേരാണ് അപേക്ഷ നല്‍കിയത്. മാനന്തവാടി,കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലായി ആകെ 86 പോളിങ് ടീമുകളാണ് ഹോം വോട്ടിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എ.ആര്‍.ഒമാരുടെ നേതൃത്വത്തില്‍ മൈക്രോ ഒബ്‌സര്‍വര്‍, പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, പോലീസ്, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന ടീമാണ് വീടുകളിലെത്തുക.