Listen live radio
ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിങ്ങ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങ് പൂര്‍ത്തിയായി. മുട്ടില്‍ ഡബ്ല്യു.എം ഒ കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ എന്നിവടങ്ങളില്‍ നടന്ന കമ്മീഷനിങ്ങില്‍ 576 വോട്ടിങ്ങ് യന്ത്രങ്ങളും റിസര്‍വ്വായി വെച്ച യന്ത്രങ്ങളുമാണ് കമ്മീഷന്‍ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പോലീസ് നിരീക്ഷകന്‍ അശോക് കുമാര്‍ സിംഗ്, ചെലവ് നിരീക്ഷകന്‍ കൈലാസ് പി ഗെയ്ക് വാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിങ്ങ് നടന്നത്. ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരയ സബ്കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഇ.അനിതകുമാരി, സി മുഹമ്മദ് റഫീഖ് എന്നിവര്‍ കമ്മീഷനിങ്ങിന് മേല്‍നോട്ടം നല്‍കി. സ്ഥാനാര്‍ത്ഥി നിശ്ചയിക്കുന്ന ഏജന്റ്, ജില്ലയ്ക്ക് അനുവദിച്ച ബെല്‍ എന്‍ജിനീയര്‍മാരുടെയും സാന്നിധ്യത്തിലാണ് ഇ.വി.എം കമ്മീഷനിങ് നടന്നത്. കമ്മീഷന്‍ പൂര്‍ത്തിയായതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെല്ലാം സീല്‍ ചെയ്തു. ഇവ സ്‌ട്രോങ് റൂമുകളില്‍ സുക്ഷിക്കും. വോട്ടെടുപ്പിന് തലേന്ന് സ്‌ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇവ കൈമാറും.