Listen live radio
- Advertisement -
ബത്തേരി: കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി, മണിച്ചിറ, മൂലയില്‍വീട്ടില്‍ റഷീദ്(51)നെയാണ് ബത്തേരി സബ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 30 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സി.പി.ഒമാരായ ഷാന്‍, ഷബീര്‍അലി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.