Listen live radio

വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

after post image
0

- Advertisement -

മാനന്തവാടി: കെഎസ്ഇബി സെക്ഷന്‍ ഓഫീസുകളില്‍ നൂറ് കണക്കിന് ഫീല്‍ഡ് ജീവനക്കാരുടെ ഒഴിവുകളില്‍ പി.എസ്.സി നിയമനം നടത്താതെ അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചുകൊണ്ട് വിരമിച്ചവരെയും കരാറുകാരെയും താല്‍ക്കാലികമായി നിയമിക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി കേരള ഇലക്ട്രിസിറ്റി എപ്ലോയിസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.റ്റി.യു.സി) കരിദിനം ആചരിച്ചു. മാനന്തവാടി ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ജില്ലാ സെക്രട്ടറി എം.എം. ബോബിന്‍ ഉദ്ഘാടനം ചെയ്തു. കാലവര്‍ഷം പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വൈദ്യുതി ബോര്‍ഡിന്റെ കനത്ത അനാസ്ഥയാണെന്ന് യോഗം കുറ്റപ്പെടുത്തി.ഒ.വി.ബാബു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പി.ജെ. വിജേഷ്, ഹസ്ബീര്‍ അലി ഹസന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലയില്‍ നൂറിലധികം ലൈന്‍മാന്‍ , വര്‍ക്കര്‍ തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നതു മൂലം വൈദ്യുതി മുടക്കം പരിഹരിക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനു പോലും സാധിക്കാത്ത സാഹചര്യത്തില്‍, പൊതുജനങ്ങള്‍ക്ക് തൃപ്തികരമായ സേവനങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികളില്‍ പി.എസ്.സി നിയമനം നടത്തണം. അതുവരെ യോഗ്യരായവരെ എംപ്ലോയിമെന്റ് എക്സ്‌ചേയ്ഞ്ച് വഴി നിയമിക്കണം. വേനല്‍ മഴയില്‍ വൈദ്യുതി തടസം പരിഹരിക്കാന്‍ ദിവസങ്ങള്‍ എടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

 

 

Leave A Reply

Your email address will not be published.