Listen live radio

ബത്തേരിയിലെ ഗതാഗത പശ്നം പരിഹരിക്കണം: മുസ്ലിം ലീഗ്

after post image
0

- Advertisement -

 

ബത്തേരി:ബത്തേരി പട്ടണത്തിലെ വര്‍ദ്ധിച്ചു വരുന്ന ഗതാഗത പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മണിക്കൂറോളം ആണ് ബത്തേരി പട്ടണത്തിലെ ചെറുതും വലുതുമായ മുഴുവന്‍ റോഡുകളിലും ഗതാഗത സ്തംഭനം ഉണ്ടായത്. അത്യാസന രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ മണിക്കൂറോളം ആണ് കുടുങ്ങിക്കിടന്നത്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഓവുചാലിന്റെ പണി രണ്ട് മാസം കൊണ്ട് തീര്‍ക്കാം എന്ന്പറഞ്ഞു റഹീം മെമ്മോറിയല്‍ വണ്‍വേ റോഡ് അടിച്ചിട്ടതും ഗതാഗത സ്തംഭനത്തിന് കാരണമായിട്ടുണ്ട്. മാസങ്ങളായി ഒച്ചഴിയുന്ന വേഗത്തിലാണ് പണികള്‍ മുന്നോട്ടുപോകുന്നത്.

ട്രാഫിക് പോലീസിന്റെ ശ്രദ്ധക്കുറവും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നുണ്ട് അധികൃതരുടെ നിസംഗത മൂലം നീണ്ടുപോകുന്ന പണി പെട്ടെന്ന് തീര്‍ത്ത് റഹീം മെമ്മോറിയന്‍ തുറന്നു കൊടുക്കണമെന്നും ഗതാഗത പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പല്‍ ഭരണസമിതി ഇക്കാര്യത്തില്‍ കാണിക്കുന്ന നിസംഗത വെടിയണമെന്നും മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കും പ്രസിഡണ്ട് ഷബീര്‍ അഹമ്മദ് അധ്യക്ഷതവഹിച്ചു.റിയാസ് കൂടത്താള്‍ ശരീഫ് ഹാജി ബീനാച്ചി ഇബ്രാഹിം മൈതാനി കുന്ന് മൊയ്തുവേങ്ങൂര്‍ ഹംസക്കുട്ടി ചെതലയം എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.