Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കെതിരെ കേസ്

പനമരം∙ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കണിയാമ്പറ്റ സ്വദേശി മനീഷിനെതിരെയാണ് (34) കേസെടുത്തത്. അഞ്ചുകുന്ന് കൂളിവയലിലായിരുന്നു അപകടം.   ഇന്നലെ രാത്രി...
HomeLOCAL NEWSമലയോര ഹൈവേ: മാനന്തവാടി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

മലയോര ഹൈവേ: മാനന്തവാടി നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

- Advertisement -

മാനന്തവാടി: മലയോര ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരത്തില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഇടയ്ക്കിടക്ക് ഗതാഗത കുരുക്ക് രൂക്ഷമാകുന്നു.നഗരത്തിലെ ഗാന്ധിപാര്‍ക്കു മുതല്‍ കെ.ടി. കവല വരെയുള്ള ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. നിര്‍മ്മാണം സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിനും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ വരാതിരിക്കാനും നഗരത്തില്‍ പലയിടത്തും താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തലശ്ശേരി ഭാഗത്തു നിന്നും മൈസൂര്‍, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ടൗണില്‍ പ്രവേശിപ്പിക്കാത്ത രീതിയില്‍ എരുമത്തെരുവ് ബൈപാസ് വഴി കടത്തിവിടുകയാണെങ്കില്‍ ഗതാഗത കുരുക്കിന് അയവുണ്ടാകും.ഈ നിയന്ത്രണം നിലവിലുണ്ടെങ്കിലും പുറമേ നിന്നും വരുന്ന വാഹന യാത്രികര്‍ ശ്രദ്ധിക്കുന്നില്ല.

ഇവിടെ താല്‍ക്കാലികമായി പ്രത്യേക ദിശാബോര്‍ഡ് സ്ഥാപിച്ച് പോലീസ് മേല്‍നോട്ടത്തോടെ ഗതാഗതം തിരിച്ചു വിട്ടാല്‍ എരുമത്തെരുവ്, ബ്ലോക്ക് ഓഫീസ് റോഡ്, ടൌണ്‍ എന്നിവിടങ്ങളിലെ വാഹന തിരക്ക് കുറയ്ക്കാനും അതുവഴി ഗതാഗത കുരുക്ക് ഒഴിവാക്കാനും കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.